രാരാജപുരം: യു എ ഇ, ഷാര്‍ജ, ദുബായി എന്നിടങ്ങളില്‍ ജോലി ചെയ്യുന്ന ചൂള്ളിക്കര പൂടംകല്ല് പ്രദേശങ്ങളിലെ നിവാസികളുടെ ഒരു കൂട്ടായ്മയാണ് പ്രതീക്ഷ ചുള്ളിക്ക കൂട്ടായ്മ. ഇരുപതോളം മെമ്പറുമാരുളള ഈ ഫാമിലി കൂട്ടായ്മയ്ക്ക് നാലു വയസ് പൂര്‍ത്തിയായിരിക്കുകയാണ്. ഈ കൂട്ടായ്മക്കുള്ളിലെ നന്മ എന്നത് മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുക എന്നുളളതാണ്. ചുളളിക്കരയിലെ വ്യക്ക മാറ്റിവയ്ക്കല്‍ ചികിത്സാസഹായം തേടുന്ന ശ്രീജക്ക് പ്രതീക്ഷയുടെ ശ്രീജ ചികില്‍സാ സഹായ ഫണ്ട് പ്രതിക്ഷയുടെ സ്ഥാപകമെമ്പര്‍മാരായ സജേഷ്, ദാമോദരന്‍, അനുപമ, രമിത, ജിഷ, സവിത എന്നിവരുടെ നേത്യത്വത്തില്‍ ശ്രീജയുടെ വീട്ടിലെത്തി ശ്രീജക്ക് ഫണ്ട് കൈമാറി.