രാജപുരം -ബളാല്‍ റോഡ് ജനകീയ കൂട്ടായ്മ സമരത്തിലേക്ക്

രാജപുരം: റോഡ് നിറയെ വെള്ളക്കെട്ടുകളും കുഴികളുമായ് തകര്‍ന്നു തരിപ്പണമായ റോഡിലൂടെ കാല്‍നടയാത്രപോലും സാധ്യമാകാത്ത രാജപുരം ബളാല്‍ റോഡിനുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ജനകീയകൂട്ടായ്മ സമരം മാര്‍ഗത്തിലേക്ക.് മലയോരത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ ഈ റോഡിലൂടെ ദിവസേന ബസ്സുകളും നിരവധി വാഹനങ്ങളും യാത്രക്കാരുമുുള്ള റോഡായിരുന്നിട്ടു പോലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് ജനങ്ങള്‍ നാളെ തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെ തകര്‍ന്ന റോഡ് സൈഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വ്യത്യസ്തമായ സമരരീതിയുമായ് മുന്നിട്ടിറങ്ങുന്നത.വെളളരിക്കുണ്ട്് താലൂക്ക,് ജില്ലാ ആസ്ഥാനങ്ങള്‍, മലയോര ഹൈവേ, കോളേജുകള്‍, നിരവധി സ്ഥാപനങ്ങള്‍, കാസര്‍കോട്ടെയും മംഗലാപുരത്തെയും ആശുപത്രികള്‍,പൂടംകല്ല് താലൂക്ക് ആശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ആയിരങ്ങളുടെ ദിവസേന യാത്രയാണ്് ദുരിതപൂര്‍ണം ആവുന്നത്.പടുപ്പ് മുതല്‍ വെള്ളരിക്കുണ്ട് വരെ മെക്കാഡം ടാര്‍ ചെയ്ത മലയോര ഹൈവേ ലിങ്ക് റോഡായി ഈ പാതയെ മാറ്റണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Leave a Reply