11-ാം മത്് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ രാജപുരത്തും പനത്തടിയിലും

 

  • രാജപുരം : ജനുവരി 17 മുതല്‍ 21 വരെ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 11-ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ മുന്നോടികയി ഇന്ന് രാജപുരം ഹോളിഫാമിലി ഫൊറോന ദേവാലയത്തിലും നാളെ പനത്തടി സെന്റ് ജോസഫ് ഫൊറോനദേവാലയത്തിലും വൈകുന്നേരം 4.30 മുതല്‍ 9 വരെ ഏകദിനകണ്‍വെന്‍ഷന്‍ നയിക്കുന്നത് ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ടീമാണ്. പതിനായിരത്തില്‍ പരം ആളുകള്‍ പങ്കെടുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി നടത്തുന്നത്. പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ ഡൊമനിക് വാളന്മനാല്‍ നേതൃത്വം നയിക്കുന്ന ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

Leave a Reply