മാലക്കല്ല് സപ്തതിയുടെ നിറവിലുളള മാലക്കല്ല് സെന്‍് മേരീസ് യുപി സ്‌കൂളില്‍ ആദ്യം പ്രവേശനം നേടിയ ലക്ഷ്മിഭായിയെ സ്‌കൂള്‍ അധ്യക്യതര്‍ ആദരിക്കും

 

  • രാജപുരം: മാലക്കല്ല് സപ്തതിയുടെ നിറവിലുളള മാലക്കല്ല് സെന്‍് മേരീസ് യുപി സ്‌കൂളില്‍ ആദ്യം പ്രവേശനം നേടിയ ലക്ഷ്മിഭായിയെ സ്‌കൂള്‍ അധ്യക്യതര്‍ ആദരിക്കും. വിവരം അറിയിക്കാനായി വീട്ടിലെത്തിയ സ്‌കൂള്‍ അധിക്യതരെ പഴയകാര്യങ്ങള്‍ ഓരോന്നായി ഓര്‍മയില്‍ നിന്നും പൊടിതട്ടിയെടുത്തു പറഞ്ഞുകേള്‍പ്പിച്ചു ഈ 86 കാരി. സ്‌കൂള്‍ തുടങ്ങിയകാലത്ത് രണ്ട് സിസ്റ്റര്‍മാര്‍ വസ്ത്രങ്ങളുപ്പെടെയുളളവയുമായി വീട്ടിലെത്തി ഇവ നല്‍കിയശേഷം തന്നെ സ്‌കൂളിലെക്ക് അയക്കണമെന്നു വീട്ടുകാരോടും സ്‌കൂളില്‍ പഠിക്കാന്‍ വരണമെന്ന് തന്നോടും പറഞ്ഞു. സിസ്റ്റര്‍മാര്‍ വളരെ നിര്‍ബന്ധിച്ചതിനു ശേഷമാണു വീട്ടുകാര്‍ തന്നെ സ്‌കൂളിലേക്ക് അയക്കന്‍ തിരുമാനിച്ചത്. അങ്ങനെ സ്‌കൂളിലെ പഠനം ആരംഭിച്ചു. വീട്ടിലെ സാഹചര്യം സമ്മാത്തതിനാല്‍ മൂന്നുവര്‍ഷം കൊണ്ടു പഠനം നിര്‍ത്തേണ്ടിവന്നെങ്കിലും സ്‌കൂളിലെ ഓര്‍മകള്‍ ഇന്നും മറന്നിട്ടില്ലെന്നു ലക്ഷ്മീഭായി പറയുന്നു. സപ്തതി ആഘോഷിക്കുന്ന സ്‌കുള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും.

Leave a Reply