രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. കോളേജ് മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി അധ്യക്ഷത വഹിച്ചു. സെന്റ് പയസ് കോളേജ് സ്ഥാപക മാനേജര്‍ ഫാ.സ്റ്റീഫന്‍ ജയരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട്, ലോക്കല്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപറമ്പില്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് ഷാജി ചാരാത്ത്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഷിനോജ് ചാക്കോ, വിദ്യാര്‍ഥി പ്രതിനിധി കിരണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേരിക്കുട്ടി അലക്‌സ് നന്ദി പറഞ്ഞു.