വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ യോഗം നടന്നു

രാജപുരം: രാജപുരം, പനത്തടി ഫെറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വന്യമൃഗ ശല്യത്തിനെതിരെ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ യോഗം നടന്നു. ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ സംഘടത മുന്നേറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നടത്തിയ കൂടിയാലോചന യോഗം തലശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാ ജോസഫ് ഒറ്റപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു.
പനത്തടി ഫെറോനാ വികാരി ഫാ തോമസ് പട്ടാളം അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ ജോര്‍ജ് പുതുപ്പറമ്പില്‍, ഫാ ജോര്‍ജ് എളളുകുന്നേല്‍, ഫാ ജോര്‍ജ് വള്ളിമല എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരായ മുന്‍ പഞ്ചായത്ത് അംഗം ജോര്‍ജ് ഐസക്, ഷാജി ചാരാത്ത്, തോമസ് ടി തയ്യില്‍, പി.എല്‍ അലക്‌സാണ്ടര്‍, ജോര്‍ജ്ജ് മാലക്കല്ല് തുടങ്ങിയവര്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു. നൂറില്‍പരം കര്‍ഷകര്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് 17 ന് മാലക്കല്ലില്‍ ബഹുജന കര്‍ഷക റാലി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

Leave a Reply