രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി വിളംബര ജാഥ


രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജ് ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ വിളംബരജാഥ സംഘടിപ്പിച്ചു.പ്രന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ മേരികുട്ടി അലക്‌സ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഫാ.ഡിനോ കുമ്മാനിക്കാട്ടില്‍ പി ടി എ വൈസ് പ്രസിഡന്റ് ഷാജി ചാരാത്ത് എന്നിവര്‍ പ്രസംഗിച്ചു. കള്ളാര്‍ ,മാലക്കല്ല്, രാജപുരം,ചുള്ളിക്കര, ഒടയംചാല്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു .പര്യടനം നടത്തിയ കേന്ദ്രങ്ങള്‍ പൂച്ചെടിക്കള്‍ വിതരണം ചെയ്തു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9. 45 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി അധ്യക്ഷതവഹിക്കും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും.

Leave a Reply