പെരിയ നവോദയ സ്‌കൂളില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ദേശിയകായിക മേളയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം നടന്നു

പെരിയ ;ദേശീയ കായിക മേള മീഡിയ റൂം തുറന്നു. പെരിയ നവോദയ സ്‌കൂളില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ദേശിയകായിക മേളയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം നടന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ എം വിജയകൃഷ്ണന്‍ അധ്യക്ഷനായി. സംഘടാക സമിതി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, പ്രമോദ് പെരിയ, എ കെ രാജേന്ദ്രന്‍, എം തമ്പാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജെ പ്രീത എന്നിവര്‍ സംസാരിച്ചു. ഇ വി ജയകൃഷ്ണന്‍ സ്വാഗതവും, കെ ബാബു നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയത്തില്‍ നിന്നും 600 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കായിക മേളയുടെ ഭാഗമായി 8ന് പെരിയ ടൗണ്‍ കേന്ദ്രീകരിച്ച് സ്‌കൂളിലേക്ക് വിളബംര ജാഥ നടക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ വിളംബര ജാഥ ഉദ്ഘാടനം ചെയ്യും.

Leave a Reply