രാജപുരം: കുടുംബശ്രീ 21-ാം വാര്‍ഷിക ആഘോഷത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അരങ്ങ് 2019 തുടക്കമായി. രണ്ട് ദിവസങ്ങളിലായി കാലിച്ചനടുക്കം ഗവ ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന കുടുംബശ്രീ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, സ്ഥിരം സമിതി ചെയര്‍മാന്‍ വി സുധാകരന്‍, പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍മാന്‍ എ സി മാത്യു, മെമ്പര്‍മാരായ മുസ്തഫ തായന്നൂര്‍, എം അനീഷ്‌കുമാര്‍, സി മധു എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ പി ശാന്തകുമാരി സ്വാഗതവും, ടി പി ഹരിപ്രസാദ് നന്ദിയും പറഞ്ഞു. പരപ്പ ബ്ലോക്ക് പരിതിയിലെ പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, ബളാല്‍, ഇസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി എന്നി ഏഴ് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300 ഓളം വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. എസ്എന്‍ഡിപി പരിസരത്ത് നിന്നും വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കലോത്സവം ഞായറാഴ്ച്ച വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.