കുറ്റിക്കൽ അച്ഛൻ വിട വാങ്ങി.

പ്രിയ കുറ്റിക്കൽ അച്ഛന്റെ (ഫാദർ ജോർജ് കുറ്റിക്കൽ എം.സി.ബി.എസ്) ദീപ്ത സ്മരണകളിൽ സ്നേഹാലയം.”

തെരുവിൽ ഹോമിക്കപ്പെടുന്ന അനാഥ ജന്മങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം, ഒരു നേരത്തെ ആഹാരം. ഈ ചിന്തയിൽ നിന്നും 1997 ഡിസംബർ 7 ന് ബഹുമാനപ്പെട്ട കുറ്റിക്കൽ അച്ഛനാൽ സ്നേഹാലയം ആരംഭിക്കപ്പെട്ടു.

സ്വഭവനത്തിൽ ഉറ്റവരാലും,ഉടയവരാലും ഉപേക്ഷിക്കപ്പെട്ട്, സ്വബോധം നഷ്ടപ്പെട്ട്, വഴിയോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു അർദ്ധനഗ്നരായി പൊതുജനങ്ങളിൽ നിന്നുള്ള അപഹാസ്യങ്ങൾക്കും, ശകാര പീഡകൾക്കും ഇരയായി ഒറ്റപ്പെട്ടു ജീവിക്കുന്ന ദൈവ മക്കളെ കണ്ടെത്തി സനാഥരാക്കി അവരെ പൂർണ സൗഖ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക എന്ന കാരുണ്യ ദൗത്യമാണ് സ്നേഹാലയം നിർവഹിക്കുന്നത്.

കുറ്റിക്കൽ അച്ഛൻ പ്രചരിപ്പിച്ചത് ആകാശപ്പറവകൾ എന്ന സങ്കല്പവും ചില വ്യത്യസ്ത രീതികളും ആണ്. ഇവിടെ ആരെയും അനാഥരായല്ല കാണുന്നത്, എല്ലാവരും മക്കളാണ്. അവരെ വിളിക്കുന്നതും,അംഗീകരിക്കുന്നതും അങ്ങനെയാണ്. മക്കളുടെ ഭക്ഷണവും,ചികിത്സകളും ആണ് ഇവിടെ നടപ്പിലാക്കുന്നത്.

അശരണരും,ആലംബഹീനരും,അനാഥരുമായ തെരുവിന്റെ മക്കൾക്ക്‌ ഞങ്ങൾ ഒറ്റക്കല്ല, കൂടെ നിൽക്കാൻ, സ്നേഹിക്കാൻ കുറെയേറെ ആളുകൾ ഞങ്ങൾക്കും ഉണ്ട് എന്ന് അഭിമാനിക്കാൻ, അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ, ബന്ധുക്കൾ ഉള്ളവരെ തിരികെ വീടുകളിൽ എത്തിക്കാൻ, അല്ലാത്തവരെ മരണം വരെ സംരക്ഷിക്കാൻ സ്നേഹാലയം ശ്രദ്ധിക്കുന്നു.

നാളിതു വരെ രണ്ടായിരത്തോളം തെരുവിന്റെ മക്കൾക്ക്‌ സ്നേഹാലയത്തിൽ അഭയം നൽകാനായതിൽ നല്ല ദൈവത്തിന് നന്ദി.നിലവിൽ 160 ന് മുകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാനസിക, ശാരീരിക പ്രശ്നങ്ങളാൽ അവശരായവരെ സ്നേഹാലയത്തിൽ പരിപാലിക്കുന്നു.

Leave a Reply