രാജപുരം: ജവഹർ പൂടംകല്ല്, യെനപ്പായ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ചേർന്ന് കള്ളാർ, പനത്തടി, കോടോം ബേളൂർ, ബളാൽ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും മായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പൂടംകല്ല് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റുമായ ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. യെനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രി പിആർഒ നിസാർ അഹമ്മദ് ക്യാമ്പ് വിശദികരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, കള്ളാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഗോപി, പഞ്ചായത്തംഗങ്ങളായ വനജ ഐത്തു, ബി.അജിത്ത് കുമാർ, എം.കൃഷ്ണകുമാർ, ലീലാ ഗംഗാധരൻ, വി.സബിത, രാജപുരം പോലീസ് ഇൻസ്പെക്ടർ പി.രാജേഷ്, രാജപുരം പ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കൾ, പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.ഷാലു മാത്യു, വ്യാപാരി വ്യവസായി സമിതി പനത്തടി ഏരിയ സെക്രട്ടറി സിനു കുര്യാക്കേസ് , കെവിവിഇഎസ് രാജപുരം യൂണിറ്റ് പ്രസിഡൻ്റ് എൻ.മധു , കള്ളാർ പഞ്ചായത്ത് സിഡി എസ് ചെയർപേഴ്സൺ കെ.കമലാക്ഷി
എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി.യു.മാത്യു സ്വാഗതവും വൈസ് ചെയർമാൻ വി.പ്രഭാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ അയിരത്തോളം പേർ പങ്കെടുത്തു. രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വൊളൻ്റിയർമാർ ക്യാമ്പിന് സൗജന്യ സേവനം നൽകി.