അബുദാബി: എച്ച്.എഫ്.എച്ച്.എസ് രാജപുരം യു.എ.ഇ കൂട്ടായ്മയുടെ ഇത്തവണത്തെ ഓണാഘോഷം ‘2019 കേരളപിറവിദിനത്തില്‍ പൊന്നോണം 2019’ അബുദാബി ഇന്ത്യന്‍ സോഷ്യല്‍&കള്‍ച്ചറല്‍ സെന്റെറില്‍ വെച്ച് സംഘടിപ്പിച്ചു.പ്രശസ്ത ഡ്ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ സീരിയല്‍ താരവുമായ പ്രൊഫസര്‍ അലിയാര്‍ മുഖ്യാതിഥി ആയിരുന്നു. കൂട്ടായ്മയുടെ അബുദാബി യൂണിറ്റ് പ്രസിഡന്റ് സജി മാത്യു മുളവനാല്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ശ്രീ: വിശ്വന്‍ ചുള്ളിക്കര സ്വാഗതം പറഞ്ഞു. ദുബായ് യൂണിറ്റ് പ്രസിഡന്റ് ശ്രീ: മാത്യൂ ആടുകുഴി, സെക്രട്ടറി ശ്രീ: സുനില്‍ തള്ളത്തുകുന്നേല്‍ രക്ഷാധികാരി അബ്ദുള്‍ സലാം, നാസര്‍ കള്ളാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ട്രെഷറര്‍ വിനോദ് പാണത്തൂര്‍ നന്ദി പറഞ്ഞു. ഹോളി ഫാമിലി ഹൈസ്‌കൂളില്‍ പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 2016ഇല്‍ രൂപീകരിച്ച കൂട്ടായ്മയുടെ നാലാമത് ഓണാഘാഷമായിരുന്നു സംഘടിപ്പിച്ചത് .വിവിധ കലാപരിപാടികളും സ്വാദിഷ്ടമായ ഓണ സദ്യയും പരിപാടിക്ക് മാറ്റൊരുക്കി