പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്, സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പ്രമേ ഹബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു

രാജപുരം: പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്, സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പ്രമേ ഹബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു സ്‌കൗട്ട്‌സ് ,ഗൈഡ്‌സ്, മറ്റു വിദ്ധ്യര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ ,അധ്യാപകര്‍ വ്യാപാരി വ്യവസായി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അണിനിരന്ന മഹാനടത്തത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞികൃഷ്ണന്‍, വേണുഗോപാല്‍, എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍ എം.കെ എന്നിവര്‍ നേതൃത്വം നല്‍കി.ഇതിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ Dr.സുകു പ്രമേഹ ദിന സന്ദേശംനല്‍കി, പ്രിന്‍സിപ്പല്‍ ഫിലോമിന സി.ജെ, സ്‌കൗട്ട് മാസ്റ്റര്‍ സാജന്‍ മാത്യു, തോമസ് പൂഴിക്കാല,സ്‌കൂള്‍ ചെയര്‍മാന്‍ നവനീത് കൃഷ്ണന്‍ എന്നിവര്‍ പ്രമേഹ പ്രതിരോധത്തിന് ചിട്ടയായ ഭക്ഷണക്രത്തിനും ദൈനംദിന വ്യായാമത്തിനും ഉള്ള പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ജോണ്‍ എം.കെ ന ന്ദിയും പറഞ്ഞു. നടത്തത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കുടിവെള്ളവും ലഘുഭക്ഷണവും പൂടംകല്ല് താലൂക്കാശുപത്രി ആരോഗ്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

Leave a Reply