മിഷണറീസ് ഓഫ് കംപാഷന്‍ ഫാദേഴ്സിന്റെ നേതൃത്വത്തില്‍ പാണത്തൂര്‍ അരിപ്രോഡ് ആസ്ഥാനമായി മേരി ബാപ്റ്റിസ് ആയുര്‍വ്വേദിക് നാച്ച്യുറോപതി ഹോസ്പിറ്റല്‍ ആന്റ് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

രാജപുരം: മിഷണറീസ് ഓഫ് കംപാഷന്‍ ഫാദേഴ്സിന്റെ നേതൃത്വത്തില്‍ പാണത്തൂര്‍ അരിപ്രോഡ് ആസ്ഥാനമായി മേരി ബാപ്റ്റിസ് ആയുര്‍വ്വേദിക് നാച്ച്യുറോപതി ഹോസ്പിറ്റല്‍ ആന്റ് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മലയോര മേഖലയിലെ ആധൂനിക സൗകര്യത്തോടെ ആരംഭിക്കുന്ന ആയൂര്‍വ്വേദിക്ക് ആശുപത്രില്‍ 10 പേരെ കിടത്തി ചികില്‍സിപ്പിക്കുന്നതിനാവശ്യമായ സൗകര്യത്തോടെയുള്ള പുതിയ കെട്ടിട സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അനുകമ്പാര്‍ദ്രമായ സേവനത്തിലൂടെ നിര്‍ധനരെയും, സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരെയും ജീവിതത്തിലേക്ക് കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശുപ്രതിയില്‍ ഫ്രീ യോഗ, ഫ്രീ ക്യാമ്പ്, കൗണ്‍സിലിംഗ് കം ആയൂര്‍വ്വേദിക്ക് ചികില്‍സ, കളരി, ഉഴിച്ചല്‍, പ്രകൃതി ചികില്‍സ, പഞ്ചകര്‍മ്മ ചികില്‍സ മറ്റ് രോഗ ചികില്‍സ എന്നിവക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപ്രതിയുടെ ഉദ്ഘാടനം 22ന് പകല്‍ 5ന് മിഷണറീസ് ഓഫ് കംപാഷന്‍ സുപ്പീരിയല്‍ ജനറല്‍ ഫാ ബെന്നി തേക്കുംകാട്ടില്‍ നിര്‍വ്വഹിക്കും. വൈദിക മന്ദിര ഉദ്ഘാടനം ഫാ ബോബന്‍ കൊല്ലപ്പള്ളിയിലും, ഗ്രോട്ടോ ഉദ്ഘാടനം ഫാ തോമസ് പട്ടാംകുളവും, പഞ്ചകര്‍മ്മ തീയറ്റര്‍ ഉദ്ഘാടനം ഫാ ജോര്‍ജ്ജ് പുതുപ്പറമ്പിലും, കണ്‍സള്‍ട്ടിംഗ് റൂം ഉദ്ഘാടനം ഫാ തോംസണ്‍ കൊറ്റിയാത്തും. ഫാര്‍മസി ഉദ്ഘാടനം ഫാ ജോര്‍ജ്ജ് വള്ളിമലയും നിര്‍വ്വഹിക്കും. വൈദിക മന്ദിരത്തിന്റെയും ആശൂപത്രിയുടെയും ആശീര്‍വ്വാദം മാര്‍ അലക്സ് വടക്കും തല, മോണ്‍ ജോസഫ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ നിര്‍വ്വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സുപ്പിരീയല്‍ ഡയറക്ടര്‍ ഫാ ജോഷി നെച്ചിമ്യാലില്‍,ഫാ ജോര്‍ജ്ജ് പുതുപ്പറമ്പില്‍, ഡോക്ടര്‍മാരായ റ്റോബി ടോം, ഇ എസ് ആതിര എന്നിവര്‍ പങ്കെടുത്തു.

Leave a Reply