കളഞ്ഞ് കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥിനി മാതൃകയായി

രാജപുരം: കളഞ്ഞ് കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥിനി മാതൃകയായി.
കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ ബാബുവാണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് മാതൃകയായത്. കൊട്ടോടി ഒരള കോളനിയിലെ ബാബുവിന്റെ മകളാണ്. ദേവനന്ദ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് റോഡില്‍ നിന്നും പഴ്‌സ് കളഞ്ഞ് കിട്ടിയത്. പഴ്‌സിലുണ്ടായിരുന്ന ഫോട്ടോ കണ്ടാണ് ദേവനന്ദ ഉടമസ്ഥനെ തിരിച്ചറിഞ്ഞത്. മലയാള മനോരമ രാജപുരം ബ്യുറോ ലേഖകന്‍ രവീന്ദ്രന്‍ കൊട്ടോടിയുടെ പണവും രേഖകളും അടങ്ങിയ പഴ്‌സാണ് കഴിഞ്ഞ ദിവസം കളഞ്ഞു പോയത്. സ്‌കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ ദേവനന്ദയെ അനുമോദിച്ചു. രവീന്ദ്രന്‍ കൊട്ടോടി ദേവനന്ദയ്ക്ക് സത്യസന്ധതയ്ക്കുള്ള പാരിതോഷികം നല്‍കി. പ്രധാനാധ്യാപകന്‍ ഷാജി ഫിലിപ്പ് പ്രസംഗിച്ചു

Leave a Reply