രാജപുരം:കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ച അശ്വന്ത് ചികിൽസാ സഹായധനം വേണു ചികിൽസാ സഹായകമ്മിറ്റി ചെയർമാൻ രാജീവ് തോമസിന് കൈമാറുന്നു. ലയൺസ് ഭാരവാഹികളായ ജെയിൻ പി വർഗീസ് , സെബാൻ കാരക്കുന്നേൽ , ഷാജി പൂവ്വക്കുളം, അനിത, ചികിൽസാ കമ്മിറ്റി ഭാരവാഹികളായ എൻ.ചന്ദ്രശേഖരൻ നായർ, എം.ജയകുമാർ, വിനോദ് കുമാർ മുന്തന്റെ മൂല, പി.എ മുഹമ്മദ് കുഞ്ഞി ചെറു പനത്തടി, തുടങ്ങിയവർ സംബന്ധിച്ചു.അശ്വന്തിന് സ്വാന്തനവുമായി എത്തിയ കോളിച്ചാൽ ലയൺസ് ക്ലബിന്റെ ഭാരവാഹികൾക്കും, മറ്റ് ലയൺസ് മെമ്പർ മാർക്കും ചികിൽസാ കമ്മിറ്റി നന്ദി അറിയിച്ചു.