
- രാജപുരം: കൊട്ടോടി യുവശക്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.എസ്.ഐ ബാബു ഔപചാരികമായി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കഴിഞ്ഞ 5 പതിറ്റാണ്ട കാലം കൊട്ടോടിയില്‍ വ്യാപാരം നടത്തുന്ന പാറുവമ്മയ്ക്കും യാതൊരു വിധ പ്രതിഫലം വങ്ങാതെ വിഷവൈദ്യരംഗത്ത് സേവനം നടത്തി വരുന്ന രാഘവേട്ടനേയും പാരമ്പര്യ വൈദ്യ രംഗത്ത് ജില്ലയിലെ അറിയപ്പെടുന്ന വൈദ്യന്‍ ചാര്‍ളി ഉണ്ണിയാപള്ളിയേയും സോഷ്യല്‍ മീഡിയയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ഗായകനും ക്ലബ്ബ് പ്രസിണ്ടന്റ് കൂടിയായ ജാസിം കൊട്ടോടിയേയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനായി സ്വരുപിച്ച തുകയില്‍ നിന്ന് നിര്‍ദ്ദയരായ രോഗികള്‍ക്കുളള ചികത്സാ സഹായവും നല്‍കി. സാംസ്‌കാരിക പ്രവര്‍ത്തകനും മജീഷ്യനും കൊട്ടോടിയുടെ അഭിമാനവുമായ ബാലചന്ദ്രേട്ടന്‍ മുഖ്യാഥിതിയായി വാര്‍ഡ് മെമ്പര്‍ പെണ്ണമ്മ ജെയിംസ് ,പി.കെ മുഹമ്മദ് ,രാജേഷ് ,ബാലന്‍, രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു