ചുള്ളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .പ്രന്‍സിപ്പാല്‍ സിസ്റ്റര്‍ സജിത (എസ് ജെ സി ) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്റ് ജോസഫ്‌സ് ക്രാണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സപ്പീരിയര്‍ സിസ്റ്റര്‍ മേഴ്‌സിന്‍ (എസ് ജെ സി ) അദ്ധ്യക്ഷ പ്രസംഗം നടത്തി . ചുള്ളിക്കര സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് പാറ്റിയാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി . കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സൂര്യനാരായണ ഭട്ട് , ചുള്ളിക്കര ജെ സി ഐ ബിജു മുണ്ടപ്പുഴ , എന്നിവര്‍ ആശംസ പ്രസംഗം നാടത്തി. ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. സിസ്റ്റര്‍ ആന്‍സി (എസ് ‘ജെ സി ) സ്വാഗതവും പിടിഎ പ്രസിഡന്റ് പോള്‍സണ്‍ മാത്യു നന്ദിയും അര്‍പ്പിച്ചു. തുടന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply