ഒടയംചാല്‍ : മലയോരത്ത് ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഉണ്ടായ കനത്ത മഴയില്‍ ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയത്തിന് സമീപത്തെ പി. അബ്ദുറഹിമാന്റെ മതില്‍ ഇടിഞ്ഞ് ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍ , വികസന കാര്യസ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ എ സി മാത്യു, വില്ലേജ് ഓഫീസര്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.