കള്ളാര്‍ പഞ്ചായത്തില്‍ ആദ്യമായി താത്കാലിക ദുരിതാശ്വാസ ക്യാമ്പ് ചുളളിക്കര എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു.

രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് ചുളളിക്കര എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് 12 വാര്‍ഡ്, ഓട്ടക്കണ്ടം എന്ന സ്ഥലത്തെ 9 കുടുംബങ്ങളില്‍ നിന്ന് 34 പേരാണ് ക്യാമ്പില്‍ ഉള്ളത്. വന പ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ ആയതിനാല്‍, മണ്ണിടിച്ചലിന് സാധ്യത കല്പിക്കുന്നു. ഈ പ്രദേശങ്ങളില്‍ കല്ലുകള്‍ ഉരുളുന്നതായി പലരും തിരിച്ചറിയുകയും ചെയ്തു.ക്യാമ്പിലേക്ക് കുടുംബങ്ങളെ എത്തിക്കുന്നതിനും, അവരുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്സ്യാമ്മ ജോസഫ് , വൈസ് പ്രസിഡന്റ് ടി.കെ നാരായണന്‍, എന്നിവര്‍ നേത്യത്വം നല്‍കി

Leave a Reply