രാജപുരം: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടുകിട്ടി. പൂടംങ്കല്ല് കാഞ്ഞിരത്തടിയിലെ നാരായണന്‍ രമണി ദമ്പതികളുടെ മകളും എം എസ് സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥിയുമായ ശ്രീലക്ഷ്മി (26) വീടിന് സമീപത്തെ തോട്ടില്‍ വീണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 5.30 തോട്ടില്‍ അലക്കാന്‍ പോയിട്ട് ഏറെ നേരം കഴിഞ്ഞ് വിദ്യാര്‍ഥിനി.വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചെലില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല പിന്നീട് ഞായറാഴ്ച്ച രാവിലെ 11. 30 ഓടെയാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെ കാഞ്ഞിരത്തടിയില്‍ തോട്ടില്‍ ഇഞ്ചകാട്ടില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ്, കുറ്റിക്കോല്‍ ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ട് വളപ്പില്‍ സംസ്‌കരിച്ചു. സഹോദരന്‍: ഹരി.