
രാജപുരം: പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം എട്ടാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി പ്രവര്‍ത്തകര്‍ പന്തിക്കാലില്‍ സത്യഗ്രഹ സമരം നടത്തി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് എം.ബാലു അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി എസ്.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.അയ്യപ്പന്‍, അരുണ്‍, ജാനു നീലച്ചാല്‍ എന്നിവര്‍ സംസാരിച്ചു