രാജപുരം: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എന്‍.ഐ.ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, എച്ച്.വിഘ്നേശ്വര ഭട്ട്, കെ.ജെ.ജെയിംസ്, എസ് .മധുസൂദനന്‍, ജോണി തോലമ്പുഴ, കെ.എന്‍.വിജയകുമാര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, അഡ്വ.ആന്റണി മൈലാടി, വി.ഡി.തോമസ്, കെ.കെ.അനില്‍കുമാര്‍, ആശാ സുരേഷ്, പി.എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.