പ്രധാനമന്ത്രിയുടെ ജന്‍മദിനം; ബി.ജെ.പി. നടത്തുന്ന സേവാ സ്താഹത്തിന് തുടക്കമായി

രാജപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. 14 മുതല്‍ 20 വരെ നടത്തുന്ന സേവാ സപ്താഹത്തിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം കള്ളാറില്‍ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ എം.ബല്‍രാജ്, കെ.കെ.വേണുഗോപാല്‍, എം.പ്രശാന്ത്, സി.ബാലകൃഷ്ണന്‍ നായര്‍, ഒ.ജയറാം, എ.ഭാസ്‌ക്കരന്‍, എ.കെ.മാധവന്‍ എന്നിവര്‍ സംസാരിച്ചു.
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ കെ.വി.മാത്യു സ്വാഗതവും ജന. സെക്രട്ടറി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply