
കോളിച്ചാല്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫ്‌ലഡ് റിലീഫ് പ്രൊജക്ടിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തില്‍ കള്ളാര്‍, പനത്തടി ഗ്രാമപഞ്ചായത്ത് പരിധിയിലെ അര്‍ഹരായ 40 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന് അനുവദിച്ച ഭക്ഷ്യധാന്യ കിറ്റുകള്‍, വസ്ത്രങ്ങള്‍, ബക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു. കോളിച്ചാലില്‍ ക്ലബ്ബ് പരിസരത്തു വെച്ചു നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് LCIF കോ-ഓര്‍ഡിനേറ്റര്‍ ടൈറ്റസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് ആര്‍. സൂര്യനാരായണ ഭട്ട് ഉത്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി .രാജീവ് എം എന്‍ സ്വാഗതവും, ട്രഷറര്‍ സാബു. ടി. കല്ലൂര്‍ നന്ദിയും പറഞ്ഞു.ഭാരവാഹികളായ ജെയിന്‍ പി.വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, സി.കണ്ണന്‍ നായര്‍,ഷാജു സിന്‍സിയര്‍, സെബാന്‍ കാരക്കുന്നേല്‍, ബെന്നി വടാന, എ.പി.ജയകുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.