കോളിച്ചാല്‍: ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ചെറുപനത്തടി സ്വദേശി സത്യന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് സഹായധനം കൈമാറി. ക്ലബ്ബ് അംഗങ്ങള്‍ സമാഹരിച്ച 30000 (മുപ്പതിനായിരം) രൂപയുടെ ചെക്ക് പ്രസിഡണ്ട് ആര്. സുര്യനാരായണ ഭട്ട് സത്യന്റെ വീട്ടിലെത്തി കൈമാറി. ക്ലബ്ബ് ഭാരവാഹികളായ കെ.എന്‍.വേണു, സി.കണ്ണന് നായര്‍, എ.പി.ജയകുമാര്‍, സെബാന് കാരക്കുന്നേല്‍, ഷാജു സിന്സിയര്, എന്നിവര്‍ പങ്കെടുത്തു.