രാജപുരം;റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് വികസനവും, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണവും ഉടന്‍ ആരംഭിക്കണമെന്ന് ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍കൈയെടുത്ത് റോഡ് വികസനത്തിനായി അനുവദിച്ച 11 കോടി രൂപ രൂപയുടെ പ്രവര്‍ത്തിയും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താല്പ്പര്യമെടുത്ത് അനുവദിച്ച റാണിപുരം കോട്ടേഴ്‌സ് വികസനത്തിന്റെയും, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെയും പ്രവൃത്തി ഇരുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ റാണിപുരത്ത് വികസനം വേഗത്തിലാക്കുന്നതിന് അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിക്കണം. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. എം വി കൃഷ്ണന്‍, കാവുങ്കല്‍ നാരായണന്‍, എം വി ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.