പനത്തടി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി വിഭാഗംഗൈഡ്‌സ് ക്യാപ്റ്റന്‍ രാജി.കെ.തോമസിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വീടുകളില്‍ എത്തി ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍ എം.ജി രാധാകൃഷ്ണന്‍, ഇ.എന്‍.ഭവാനിയമ്മ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ മുഴുവന്‍ കുട്ടികളും കിടപ്പിലായ രോഗികളുടെ വീടുകളില്‍ എത്തി സാന്ത്വന പരിചരണവും, സമ്മാനങ്ങളും നല്‍കി. അമൃത ഷാജു, പി.ജെ.ആഷ്‌ന,വന്ദന വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി