രാജപുരം: കന്നികൊയ്ത്തില്‍ കനകം വിളയിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍. സുഭിക്ഷ കേരളം പദ്ധതിയില്‍ പെടുത്തി പാണത്തൂര്‍ ചലഞ്ചേഴ്സ് ക്ലബ്ബാണ് പഞ്ചായത്ത് അധീനതയിലുള്ള ഒന്നരയേക്കറില്‍ തൊണ്ണൂറാന്‍ വിത്ത് ഉപയോഗിച്ച കരനെല്‍കൃഷിയൊരുക്കിയത്. പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീയുടെ സഹകരണത്തോടെയായിരുന്നു കൃഷി. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റോണി ആന്റണി അധ്യക്ഷത വഹിച്ചു. പി.ടി.തോമസ്, പ്രസന്ന പ്രസാദ്, പി.പി.ജോസഫ് എന്നിവര്‍ സംസാരിച്ചു.