
രാജപുരം:ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്‌കാരം പനത്തടി മണ്ഡലം സഭ തുടര്‍ച്ചയായ രണ്ടാം തവണയും നേടി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രത്യേകിച്ച് കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ നടത്തിയ സാമുഹ്യ ക്ഷേമ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.നബോവിക്കാനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ക്യാമ്പില്‍ വെച്ച് ജനശ്രീ സുസ്ഥിര വികസന മിഷന്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ .എം.എം ഹസ്സനില്‍ നിന്നും മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ്, സെക്രട്ടറി .വിനോദ് കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.