കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര യൂണിറ്റ് ചുള്ളിക്കരയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ചുള്ളിക്കര:കേരളത്തില്‍ എല്ലാ സ്ഥലത്തും കടകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഒരെ മാനദണ്ഡങ്ങള്‍ സ്വികരിക്കുക, ലൈസിന്‍സിന്റെ പേരിലുള്ള അന്യായമായ പിഴകള്‍ ഒഴിവാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര യൂണിറ്റ് ചുള്ളിക്കരയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കേരള വ്യാപാരി വ്യവസായി ഏകേപന സമിതി ചുള്ളിക്ക മേഖല വൈസ് പ്രസിഡന്റ് സിറിയക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി എല്‍ തോമസ് അധ്യക്ഷത വഹിച്ചു. എന്‍ ഗോപി സ്വാഗതവും പറഞ്ഞു.

Leave a Reply