രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. മുതിര്‍ന്ന അംഗം ജോസിന് റിട്ടേണിങ്ങ് ഓഫീസര്‍ കെ.നിഷ ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 12 അംഗങ്ങള്‍ക്ക് ജോസ് പുതുശേരിക്കാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ ടി.കെ.നാരായണന്‍, എല്‍ഡിഎഫിലെ ജോസ് പുതുശ്ശേരിക്കാല, ബിജെപിയിലെ എം.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും അസി.സെക്രട്ടറി കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ടി.കെ നാരായണന്‍, മിനി ഫിലിപ്പ്, പ്രിയ ഷാജി, പി.ഗീത, ബി.വി.സബിത, ശരണ്യ, സന്തോഷ് വി ചാക്കോ, ലീല ഗംഗാധരന്‍, വനജ ഐത്തു, വി.അജിത് കുമാര്‍, ഗോപി കരിന്ത്രംകല്ല്, ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍ എന്നിവരാണ് ഇന്ന് പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് മുതിര്‍ന്ന അംഗം പി.ജോസിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു