രാജപുരം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസി ഐ) ചുള്ളിക്കര ചാപ്റ്ററിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചുള്ളിക്കര ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെംബര്‍ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.ജെ സി ഐ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ കെ കെ അധ്യക്ഷത വഹിച്ചു.ജെ സി ഐ ഇന്റര്‍നാഷണല്‍ പരിശീലകന്‍ രാജേഷ് കൂട്ടക്കനി മുഖ്യ പ്രഭാഷണം നടത്തി .ജെ സി ഐ മേഖല പ്രസിഡന്റ് സജിത്ത് കുമാര്‍ വി കെ ,ജെ സി ഐചുള്ളിക്കര ചാപ്റ്റര്‍മുന്‍ പ്രസിഡന്റ് മാരായ സുരേഷ് കൂക്കള്‍, മനോജ് കുമാര്‍ എന്‍ കെ ,സന്തോഷ് ജോസഫ്, സോണ്‍ വൈസ് പ്രസിഡന്റ് ജിതിന്‍ ജോര്‍ജ്ജ്, മണികണ്ഠന്‍ കോടോത്ത് എന്നിവര്‍ പ്രസംഗിച്ചു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. ഭാരവാഹികള്‍: സന്തോഷ് കുമാര്‍ കെ കെ (പ്രസിഡന്റ്) മണി കണ്ഠന്‍ കോടോത്ത് (സെക്രട്ടറി), മോഹനന്‍ കുടുംബൂര്‍ (ട്രഷറര്‍)