ആഞ്ജല മരിയ അനീഷിന്റെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി

രാജപുരം: ആഞ്ജല മരിയ അനീഷിന്റെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. പൂടംകല്ല് പൈനിക്കരയിലെ പേമുണ്ടയിൽ അനീഷിന്റെ മകൾ ആഞ്ജല മരിയ അനീഷ് (3) കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ തോട്ടിൽ വീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കുട്ടി തൊട്ടടുത്ത ബന്ധുവീട്ടിലും മറ്റും സ്ഥിരമായി ഒറ്റയ്ക്ക് പോകുന്നതിനാൽ അവിടെ ഉണ്ടാകുമെന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ ബന്ധുവീട്ടിലെത്തിയില്ലെന്നറിഞ്ഞ് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ വീണുകിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പൂടംകല്ല് താലൂക്ക് ആസ്പത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജീന. സഹോദരി: എയ്ഞ്ചൽ അന്ന. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജപുരം തിരിക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

Leave a Reply