പൂടംകല്ല്: ഒടയംചാലിൽ കാർ വൈദ്യുതി തൂണിലിടിച്ച് നടന്ന അപകടത്തെ തുടർന്ന് തൂൺ ശരിയാക്കുന്നതിനിടെ റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് പിന്നിൽ ബസിടിച്ച് വീണ്ടും അപകടം. വൈദ്യുതി തൂണിടിച്ച് തകർന്ന കാറും ബസും ഉൾപെടെ 4 വാഹനങ്ങൾക്ക് കേട് പാട് പറ്റി. വൈദ്യുതി തൂൺ തകർന്നു. ഒടയംചാൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. റോഡിൽ വീണ വൈദ്യുതി ലൈൻ മാറ്റുന്നതിനായി നിർത്തിയിട്ട ഇന്നോവ, ടവേര എന്നിവയ്ക്ക് പിന്നിൽ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.