മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും.

രാജപുരം : മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം  ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം.നാരായണന്‍ അധ്യക്ഷത വഹിക്കും. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബന്തടുക്ക ഡിവിഷന്‍ മെമ്പര്‍ ബി.കൃഷ്ണന്‍, പനത്തടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദ്, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം നാരായണി കക്കച്ചാല്‍, പനത്തടി പഞ്ചായത്തംഗങ്ങളായ സി.മഞ്ജുഷ, എൻ.വിന്‍സന്റ്, പ്രീതി മനോജ്, ഒമ്പതാം നാട് പ്രസിഡന്റ് എ.കെ.ദിവാകരന്‍, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് മീന രാധാകൃഷ്ണന്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി കുഞ്ഞിക്കണ്ണന്‍ തൊടുപ്പനം, കൂപ്പണ്‍ കമ്മിറ്റി കണ്‍വീനര്‍ രാധാകൃഷ്ണന്‍ കനക്കരംക്കൊടി, വിവിധ ക്ഷേത്രത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. പുനപ്രതിഷ്ഠ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആർ.മോഹന്‍കുമാര്‍ സ്വാഗതവും ക്ഷേത്രം സെക്രട്ടറി മധുസൂദനന്‍ തൊടുപ്പനം നന്ദിയും പറയും. ഒക്ടോബർ ഇതോടനുബന്ധിച്ചുള്ള ബാലാല പ്രതിഷ്ഠ 28 ന് നടക്കുമെന്ന് പുന: പ്രതിഷ്ഠാ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.മോഹന്‍ കുമാര്‍, ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം.നാരായണന്‍, ക്ഷേത്രം സെക്രട്ടറി മധുസൂദനന്‍ തൊടുപ്പനം, വി.പി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply