കൊടകര കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുപ്പിനെ ചോദ്യം ചെയ്യലായി വ്യാഖ്യാനിക്കുന്ന മാധ്യമ നടപടിക്കെതിരെ രാജപുരത്ത് ബിജെപി പ്രതിഷേധം

പൂടംകല്ല്: മാധ്യമങ്ങളുടെ ബിജെപി വേട്ട അവസാനിപ്പിക്കുക, ആദിവാസി നേതാവ് സി.കെ.ജാനുവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കള്ളാർ പഞ്ചായത്ത് കമിറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജപുരത്ത് നടന്ന സമരം ജില്ലാ സമിതി അംഗം എ.കെ.മാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്ക്കരൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. കള്ളാർ , വണ്ണാത്തിക്കാനം, രാജപുരം, പൂടംകല്ല്, അയ്യങ്കാവ്, മുണ്ടമാണി, കൊട്ടോടി, മഞ്ഞങ്ങാനം, പെരുമ്പള്ളി, ആടകം. അടോട്ട്കയ, കുടുംബൂർ എന്നിവ ങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചുകൊടകര കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുപ്പിനെ ചോദ്യം ചെയ്യലായി വ്യാഖ്യാനിക്കുന്ന മാധ്യമ നടപടിക്കെതിരെ രാജപുരത്ത് ബിജെപി പ്രതിഷേധം

Leave a Reply