ഏജന്‍സികള്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായമെന്ന് പരാതി.പകുതിയോളം മണല്‍ കലര്‍ത്തിയ വളമാണ് എത്തുന്നത്.

പൂടംകല്ല്: മലയോരത്ത് ഏജന്‍സികള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായം ചേര്‍ത്ത് കബളിപ്പിക്കുന്നതായി പരാതി. വളത്തില്‍ പകുതിയില്‍ അധികവും മണലാണെന്ന് വഞ്ചിക്കപെട്ട കര്‍ഷകര്‍ പറയുന്നു. കൊട്ടോടിയിലെ ഒരു കര്‍ഷകന്‍ റബറിനായി വാങ്ങിയ വളത്തിലാണ് പകുതിയിലധികം മണല്‍ കണ്ടെത്തിയത്. വളം നല്‍കിയ ഏജന്റിനെ വിളിച്ച് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വ്യാപകമായി കബളിപ്പിക്കപ്പെടാന്‍ തുടങ്ങിയതോടെ ഇത്തരം ഏജന്‍സികളില്‍ നിന്ന് സാമ്പിള്‍ വാങ്ങി പരിശോധിച്ച ശേഷം മാത്രം കൂടുതല്‍ ഓര്‍ഡര്‍ നല്‍കാമെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.

Leave a Reply