പിണറായി സർക്കാരിന്റെ മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത്‌ കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി

രാജപുരം: പിണറായി സർക്കാരിന്റെ സംസ്ഥാന വ്യാപകമായുള്ള മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത്‌ കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഭാസ്ക്കരൻ കാവുങ്കാൽ അധ്യക്ഷത വഹിച്ചു. ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്ക്കരൻ കുടുംബൂർ നന്ദി പറഞ്ഞു.

Leave a Reply