പൂടംകല്ല്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിമന്റ്, സ്റ്റീൽ , ക്വാറി, ക്രഷർ, ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുക, ടാറിന്റെ വില വർധനവിന് ആനുപാതികമായി വില വ്യത്യാസം അനുവദിക്കുക, പുതുക്കിയ ഡി എസ് ആർ അനുസരിച്ച് എസ്റ്റിമേറ്റ് തയാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നിൽപ് സമരം നടത്തി ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നിൽപ് സമരം നടത്തി
പരപ്പ മേഖലയിൽ രണ്ട് കേന്ദ്രങ്ങളിൽ സമരം നടന്നു. ബ്ലോക്ക് പഞ്ചായത്തിൽ മേഘലാ പ്രസിഡന്റ് എം.ഡി.സെബാസ്റ്റ്യൻ, കള്ളാർ പഞ്ചായത്തിൽ മേഖല സെക്രട്ടറി ജി.എസ്.രാജീവും എന്നിവർ ഉദ്ഘാടനം ചെയ്തു.