കോടോം ബേളൂർ പഞ്ചായത്തിൽ ഹോമിയോപതി ക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണോദ്ഘാടനം നടന്നു
ഒടയംചാൽ : ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അനുവദിച്ച ഇരുപത് ലക്ഷം രൂപയുടെ ഫണ്ടിൽ നിന്ന് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്യുന്ന ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്ററിന്റെ വിതരണോദ്‌ഘാടനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജക്ക് നൽകി ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്. ജയശ്രീ , ബേളൂർ, എരുമക്കുളം ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ.ജാരിയ റഹ്മത്ത്, ഡോ.ബേബിസിനി എന്നിവർ പങ്കെടുത്തു.