ചുള്ളിക്കര : ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് പരിസരത്ത് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്ദു പള്ളിക്കാടത്ത് പതാക ഉയര്‍ത്തി. ഖത്തീബ് ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്‌മാനി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പൂര്‍വീകരെ നാം ഓര്‍ക്കണമെന്നും സ്വാതന്ത്ര്യ സമരങ്ങളില്‍ പൂര്‍വീകരായ മുസ്ലിം മഹാന്മാരുടെ ത്യാഗപൂര്‍ണ്ണമായ ചരിത്രങ്ങളും. പിറന്ന നാടിനായുള്ള പോരാട്ടത്തില്‍ രക്തസാക്ഷയം വഹിച്ചവരെക്കുറിച്ചും നാം പഠിക്കാനും അറിവുകള്‍ നേടാനും തയ്യാറാകണമെന്നും ഖത്തീബ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സി. കെ. നൗഷാദ്, ജോയിന്റ് സെക്രട്ടറി ഹമീദ് ബാവ, കമ്മിറ്റി മെമ്പര്‍ ഷാഫി കാഞ്ഞിരത്തടി,സി. കെ. മുഹമ്മദ് കുഞ്ഞി,അബൂബക്കര്‍, ആമു ചുള്ളിക്കര, ഷാനിദ്,മുന്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഹിമാന്‍ അയ്യങ്കാവ്, എം.എ.മജീദ് എന്നിവര്‍ സംബന്ധിച്ചു.