അട്ടേങ്ങാനം :കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ഓണചന്ത കാലിച്ചാനടുക്കം കുടുംബശ്രീ വിപണനകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ നിഷ അനന്തന്‍, ബിന്ദു, ഷീജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അമ്മിണി ജോസ് നന്ദി പറഞ്ഞു. എ ഡി എസ്, സി ഡി എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. 17 മുതല്‍ 20 വരെ ആണ് ചന്ത നടക്കുന്നത്.