പാണത്തൂര്‍ : ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികം ആഘോഷിയ്ക്കുന്ന ഇന്ന് നമ്മുടെ വാര്‍ഡിലെ പഠന സഹായം ഇല്ലാതിരുന്ന അരിപ്രോഡുള്ള കുട്ടിയ്ക്ക് അഭിഭക്ത പനത്തടി പഞ്ചായത്ത് പ്രസിഡന്റും ജനകീയാസൂത്രണ പദ്ധതി ഈ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് മുന്നിയിലുണ്ടായിരുന്ന ആളുമായ അഡ്വ.പി.കെ.ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഡിലെ സുമനസുകളുടെ iസഹായത്തോടെ വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി നല്‍കി. വാര്‍ഡില്‍12-ാം മത്തെ സ്മാര്‍ട്ട് ഫോണാണ് ഇന്ന് നല്‍കിയത്. വാര്‍ഡംഗം കെ.ജെ.ജയിംസ്, ജോണി തോലമ്പുഴ, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.കെ അശോകന്‍, മാത്യൂസ് ഈറ്റത്തോട്ടില്‍, വി.ജെ.ആന്റണി, മഹേഷ് കാപ്പിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.