കള്ളാർ സേവാഭാരതി ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

കള്ളാർ സേവാഭാരതി ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

കള്ളാർ: സേവാഭാരതിയുടെ ജനസേവന കേന്ദ്രം കള്ളാറിൽ തുടങ്ങി. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ഇമോഹൻബാബു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി കള്ളാർ രക്ഷാധികാരി കെ.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ആതുരസേവനരംഗത്തെ മികച്ച പ്രവർത്തനത്തിന് പൂടംകല്ല് താലൂക്ക് ആശുപത്രി ജെ എച്ച് ഐ ജോബി ജോസഫിനെയും കാർഷികമേഖലയിലെ മികച്ച പ്രവർത്തനത്തിനു കെ.മാധവൻ കപ്പള്ളിയെയും സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണൻ നീലേശ്വരം പൊന്നാടയണിയിച്ചു ആദരിച്ചു. വനവാസി വികാസകേന്ദ്രം ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ അടോട്ടുകയ ആശംസയും സേവാഭാരതി കള്ളാർ ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടോടി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.എസ്.സുധീഷ് നന്ദിയും പറഞ്ഞു.

Leave a Reply