കൊട്ടോടി: വാട്ടര്‍ കളറിലൂടെ ചിത്രരചനയില്‍ കഴിവ് തെളിയിച്ച അശ്വിന്‍ രാജിന് യൂത്ത് കെയര്‍ കൊട്ടോടിയുടെ സ്‌നേഹോപഹാരം നല്‍കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉപഹാരം നല്‍കി, ബി.അബ്ദുള്ള, മനീഷ്, ഗോപി കാഞ്ഞിരത്തടി, അശ്വിന്‍, ജോബി പോള്‍. നൗഷാദ്, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.