രാജപുരം: പ്രസ് ഫോറം അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്എസ് എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആന്‍ മരിയ സജി, എം.കാര്‍ത്തിക, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വന്ദിത ശിവദാസ് എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് എ.കെ.രാജേന്ദ്രന്‍ ഉപഹാരം കൈമാറി. സെക്രട്ടറി ജി.ശിവദാസന്‍, ട്രഷറര്‍ സണ്ണി ജോസഫ് , ജോയിന്റ് സെക്രട്ടറി സുരേഷ് കൂക്കള്‍, വൈസ് പ്രസിഡന്റ് ഇ.ജി.രവി,മുന്‍ സെക്രട്ടറി എം.പ്രമോദ് കുമാര്‍, അംഗങ്ങളായ രാജേഷ് ഓട്ടമല, കെ.പി.നൗഷാദ്, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.