രാജപുരം: ബളാംതോട് ജി എച്ച് എസ് സ്‌കൂളില്‍ നവീകരിച്ച ശാസ്ത്ര ലാബുകളുടെ ശിലാഫലക അനാഛാദനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ എസ്.എന്‍.സരിത മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാള്‍ഡിങ് കമ്മിറ്റി ചെയര്‍ പഴ്‌സന്‍ എം.പത്മകുമാരി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ഴ്‌സന്മാരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, പഞ്ചായത്തംഗം കെ.കെ.വേണുഗോപാല്‍, ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തുമല, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, പ്രിന്‍സിപ്പല്‍ എം.വി.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.