ജനശ്രീ പനത്തടി മണ്ഡലം സഭ റാങ്ക് ജേതാവിനെ അനുമോദിച്ചു.

ബളാംതോട് : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ വരുന്ന പബ്‌ളിക് എന്റമോളജി നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബളാംതോട് ഓട്ടമലയിലെ അഞ്ജന രാമചന്ദ്രനെ ജനശ്രീ പനത്തടി മണ്ഡലം സഭ അനുമോദിച്ചു.ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് അഞ്ജന രാമചന്ദ്രന് മൊമെന്റോ നല്‍കി. മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍, എം.ജയകുമാര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, ബി.ഉഷാകുമാരി., പ്രിയ സിതാറാം, ഗോപാലകൃഷ്ണന്‍ നായര്‍, കെ എസ് യു സെന്റ് പയസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു മുന്തന്റെമൂല, അഞ്ജനയുടെ മാതാപിതാക്കളായ രാമചന്ദ്രന്‍, മിനി രാമചന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply