
രാജപുരം: ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ച്ച നീണ്ട് നിന്ന പരിപാടിക്ക് സമാപനം കുറിച്ച് ഗ്രന്ഥശാല ദിനഘോഷം സംഘടിപ്പിച്ചു. പതാക ദിനത്തിന്റെ ഭാഗമായി ഗ്രന്ഥാലയില്‍ ജില്ലാ കൗണ്‍സില്‍ അംഗം പത്മനാഭന്‍ മാച്ചിപള്ളി കൊടി ഉയര്‍ത്തി. പി കെ മുഹമ്മ് അധ്യക്ഷനായി. താലൂക്ക് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് പി കൃഷ്ണന്‍ വായനശാലയില്‍ പുതിയ ആളുകള്‍ക്കുള്ള അംഗത്വവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദീപം തെളിച്ചു. ബിജു തോമസ്, ഇ കെ സതിഷ് , ക്രിസ് മോന്‍ ബിജു എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.